പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങി; പക്ഷെ വോട്ടര്‍പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്ല, വെട്ടിലായി സിപിഐഎം

ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ജബ്ബാര്‍ ഇബ്രാഹിമിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് പ്രതിസന്ധിയിലായത്

പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങി; പക്ഷെ വോട്ടര്‍പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്ല, വെട്ടിലായി സിപിഐഎം
dot image

കണ്ണൂര്‍: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും സിപിഐഎമ്മിന് തിരിച്ചടി. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാതെ വന്നതോടെ സ്ഥാനാര്‍ത്ഥിയെ മാറ്റി. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ജബ്ബാര്‍ ഇബ്രാഹിമിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് പ്രതിസന്ധിയിലായത്.

സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ അടക്കം അച്ചടിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ ജബ്ബാര്‍ ഇബ്രാഹിമിന്റെ പേരില്ല എന്ന് കണ്ടതോടെ പുതിയ ആളെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ടി വി പ്രേമരാജനാണ് പുതിയ സ്ഥാനാര്‍ത്ഥി. പ്രവാസിയും വ്യവസായിയുമാണ് ജബ്ബാര്‍.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലാത്ത കാര്യം മനസ്സിലായത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. ആ ധാരണപ്രകാരമാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്.

Content Highlights: Name not in voter list CPIM candidate changed in kannur anthoor

dot image
To advertise here,contact us
dot image