

പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചു. നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ വൈകിട്ട് 4.30നായിരുന്നു സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന്‍ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.
കൃഷ്ണപ്പടി ഇഎന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആഷിക്. അയലില്‍ ഉണ്ടായിരുന്ന തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: Nine-year-old boy dies after getting rope around his neck while playing