

തിരുവനന്തപുരം: ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആര്‍ഷോയെ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും പ്രശാന്ത് ശിവന്‍ കാണിച്ചത് തനി ഗുണ്ടായിസമാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഘപരിവാര്‍ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്. പ്രശാന്ത് ശിവന്റെ പെരുമാറ്റത്തിലൂടെ ആര്‍എസ്എസിന് കൂടുതല്‍ സ്വാധീനം ഉണ്ടായാല്‍ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് കാണിക്കുന്നതെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.
അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാര്‍ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
'മനോരമ ചാനല്‍ പാലക്കാട് നടത്തിയ വോട്ട് കവല പരിപാടിയില്‍ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആര്‍ഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. സംഘപരിവാര്‍ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്.
പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികള്‍ ചര്‍ച്ച ചെയ്യവെ വെല്ലുവിളികളും ആക്ഷേപങ്ങളും ഉയര്‍ത്തി ഒരു ചര്‍ച്ചയില്‍ കാണിക്കേണ്ട സാമാന്യമായ മര്യാദ പോലും കാണിക്കാതെ ഗുണ്ടായിസം കാണിക്കുകയാണ് പ്രശാന്ത് ശിവന്‍ ചെയ്തത്.പ്രശാന്ത് ശിവന്റെ പെരുമാറ്റത്തിലൂടെ ആര്‍എസ്എസിന് കൂടുതല്‍ സ്വാധീനം ഉണ്ടായാല്‍ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് കാണിക്കുന്നത്.
അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാര്‍ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. പി എം ആര്‍ഷോക്കെതിരെയുള്ള പ്രശാന്ത് ശിവന്‍ നടത്തിയ കയ്യേറ്റത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു'.
കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന ചാനൽ ചർച്ചക്കിടെയാണ് പ്രശാന്ത് ശിവനും പി എം ആർഷോയും ഏറ്റുമുട്ടിയത്. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിൽ പ്രതികരണവുമായി ആർഷോ രംഗത്തുവന്നിരുന്നു. 'ചാണകത്തിൽ ചവിട്ടാതിരിക്കുക' എന്നത് പോലെ തന്നെ 'ചാണകത്തെ ചവിട്ടാതിരിക്കുക' എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്,' എന്നാണ് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചത്.
Content Highlights: DYFI on Prashanth Sivan's attack against PM Arsho