സഞ്ജു ടീമില്‍, ജയ്‌സ്വാള്‍ പുറത്ത്; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഓപ്പണര്‍മാരായി എത്തുന്നത്

സഞ്ജു ടീമില്‍, ജയ്‌സ്വാള്‍ പുറത്ത്; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര
dot image

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മൂന്ന് മാസം മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ആകാശ് ചോപ്ര തിരഞ്ഞെടുത്ത 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശര്‍മയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് ഇടംലഭിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഓപ്പണര്‍മാരായി എത്തുന്നത്.

ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ തുടരുന്ന ടീമില്‍ തിലക് വര്‍മയും ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും എത്തും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേലിനെയും വാഷിങ്ടണ്‍ സുന്ദറിനെയുമാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ക്കിയും സ്പിന്‍ നിരയിലെത്തുമ്പോള്‍ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് സിങ്ങും ഹര്‍ഷിത് റാണയും പേസര്‍മാരായി തിരഞ്ഞെടുത്തു.

ടി20 ലോകകപ്പിനായി ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം; അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ

Content Highlights: Aakash Chopra picks India squad for T20 World Cup 2026, Sanju Samson In

dot image
To advertise here,contact us
dot image