മാവേലിക്കരയിൽ സിപിഐഎം മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശശികല രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നു

മാന്നാര്‍ ഡിവിഷനില്‍ മത്സരിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് ശശികല

മാവേലിക്കരയിൽ സിപിഐഎം മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ശശികല രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നു
dot image

കൊല്ലം: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് ശശികല രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നു. 2015-20ല്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മാന്നാര്‍ ഡിവിഷനില്‍ മത്സരിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് ശശികല.

മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ സിപിഐഎം മെമ്പറായും സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന മാന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിരുന്ന ആളാണ് ശശികല രഘുനാഥ്. ബിജെപി മാന്നാര്‍ മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സന്ദിപ് വചസ്പതിയില്‍ നിന്ന് ശശികല ബിജെപി അംഗത്വം സ്വീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശശികല രഘുറാമിന്‍റെ കൂട് മാറ്റം. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.

Content Highlight; CPIM leader Sasikala Raghunath joins BJP in Mavelikkara

dot image
To advertise here,contact us
dot image