ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥി

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ജോഷി

ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥി
dot image

കോച്ചി: ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും. കൊച്ചി കോര്‍പ്പറേഷനില്‍ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാവും സ്ഥാനാര്‍ത്ഥിയാവുക. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ജോഷി.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം വിലക്കുകയും പിന്നീട് അത് വിവാദമായതിനും പിന്നാലെ ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ശിരോവസ്ത്ര വിലക്കില്‍ സ്കൂൾ പ്രിൻസിപ്പലും ജോഷി കെെതവളപ്പിലും നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു.

Content Highlights: PTA president of Palluruthy St. Reethas School Joshi Kaithavalapil will be the NDA candidate

dot image
To advertise here,contact us
dot image