

തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മില്‍ തല്ലി. ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയില്‍ മാരിയോക്കെതിരെ പൊലീസ് കേസെടുത്തു.
ഇരുവരും ഒമ്പത് മാസമായി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ 25-ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ജിജി മാരിയോയ്ക്കടുത്തെത്തിയിരുന്നു. സംസാരത്തിനിടെ ഇയാള്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടതു കയ്യില്‍ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
70,000 രൂപയുള്ള ഫോണ്‍ പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ ബിഎന്‍സ് 126(2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിജിക്കെതിരെ മാരിയോയും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights:influencer couple mario joseph and jeeji mario who fought each other