അനുശ്രീ പിണറായിയിൽ, പി പി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാപഞ്ചായത്തിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് CPIM

എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പിണറായിയിൽനിന്ന് ജനവിധി തേടും

അനുശ്രീ പിണറായിയിൽ, പി പി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാപഞ്ചായത്തിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് CPIM
dot image

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ മത്സരരംഗത്തുണ്ട്. പിണറായിയിൽ നിന്നാണ് അനുശ്രീ ജനവിധി തേടുന്നത്. എന്നാൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് നേരിടുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും മത്സരത്തിനുണ്ട്. പെരളശ്ശേരിയിൽ നിന്നാണ് ബിനോയ് കുര്യൻ ജനവിധി തേടുക.

എ വി ലേജുവാണ് കരിവെള്ളൂരിൽ നിന്നും മത്സരിക്കുന്നത്. മാതമംഗലം- രജനി മോഹൻ, പേരാവൂർ- നവ്യ സുരേഷ്, പാട്യം - ടി ശബ്‌ന, പന്ന്യന്നൂർ - പി പ്രസന്ന, കതിരൂർ - എ കെ ശോഭ, പിണറായി- കെ അനുശ്രീ, പെരളശ്ശേരി-ബിനോയ് കുര്യൻ, അഞ്ചരക്കണ്ടി- ഒ സി ബിന്ദു, കൂടാളി- പി പി റെജി, മയ്യിൽ -കെ മോഹനൻ, അഴീക്കോട് -കെ വി ഷക്കീൽ, കല്യാശ്ശേരി- വി വി പവിത്രൻ, ചെറുകുന്ന് -എം വി ഷിമ, പരിയാരം - പി രവീന്ദ്രൻ, കുഞ്ഞിമംഗലം - പി വി ജയശ്രീ ടീച്ചർ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.

Content Highlights: local body election, CPIM announced candidates list at kannur district panchayath

dot image
To advertise here,contact us
dot image