സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂള്‍ ബസിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു

സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
dot image

മലപ്പുറം: സ്‌കൂൾ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: LKG student from same school dies after being hit by school vehicle

dot image
To advertise here,contact us
dot image