പുതുമുഖങ്ങളെയിറക്കി ആര്‍എസ്പി; കൊല്ലം കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

10 ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്

പുതുമുഖങ്ങളെയിറക്കി ആര്‍എസ്പി; കൊല്ലം കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
dot image

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആര്‍എസ്പി. 10 ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പുതുമുഖങ്ങളെയാണ് ഇത്തവണ ആര്‍എസ്പി മത്സരരംഗത്തിറക്കുന്നത്. വാളത്തുംഗല്‍ ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ 63 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇനി ഏഴ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുളളത്. 15 സീറ്റുകളില്‍ ഘടകക്ഷികള്‍ മത്സരിക്കും. ജഗതിയില്‍ കെ വി രാംകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

തമ്പാനൂരില്‍ ആര്‍ ഹരികുമാറും പൂന്തുറയില്‍ ശ്രുതിമോള്‍ എക്‌സും മത്സരിക്കും. ശ്രീവരാഹത്ത് രജനി വി നായര്‍, പെരുന്താന്നിയില്‍ ഒ കോമളവല്ലി, ശ്രീകണ്‌ഠേശ്വരത്ത് പി എസ് ശാലിനി, വഞ്ചിയൂരില്‍ ജി ഗിരീഷ്‌കുമാര്‍, വെട്ടുകാട് റ്റിന്റു സെബാസ്റ്റ്യന്‍, വെങ്ങാനൂര്‍ ലതിക എസ്, ഹാര്‍ബറില്‍ നിസാബീവി എല്‍, ശ്രീകാര്യത്ത് അഡ്വ. വി എസ് ബിന്ദു, മുടവന്‍മുകളില്‍ എച്ച് ബേബി, പാപ്പനംകോട് പി എ രാജേഷ്, പൂങ്കുളത്ത് എം പ്രസാദ്, ഫോര്‍ട്ടില്‍ വി മുത്തുകൃഷ്ണന്‍, ചാക്കയില്‍ സി ജയചന്ദ്രന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.

48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. കവടിയാറില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനാണ് സ്ഥാനാർത്ഥി.കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലും കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും മത്സരിക്കും. നിലവിലെ കൗണ്‍സിലറായ ത്രേസ്യാമ്മ ജോസഫ് നാലാഞ്ചിറയിലും മത്സരിക്കും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് വാര്‍ഡില്‍ മത്സരിക്കും.യൂത്ത് കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ നേമം ഷജീര്‍ ഉള്‍പ്പെടെ 15 പേരുടെ പേരുകളാണ്  രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. നേമം വാര്‍ഡിലാണ് ഷജീര്‍ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: RSP announces candidates for Kollam Corporation

dot image
To advertise here,contact us
dot image