കൊല്ലം കുണ്ടറയില്‍ സിപിഐ വിട്ട മുന്നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി തെരഞ്ഞെടുപ്പില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്

കൊല്ലം കുണ്ടറയില്‍ സിപിഐ വിട്ട മുന്നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു
dot image

കൊല്ലം: കുണ്ടറയില്‍ സിപിഐവിട്ട മുന്നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐ മുന്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐ വിട്ടവരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിയമ്മ സ്വീകരിച്ചു.

സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി തെരഞ്ഞെടുപ്പില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. സിപിഐ കുണ്ടറ മണ്ഡലം മുന്‍ സെക്രട്ടറി ടി സുരേഷ്‌കുമാര്‍, സോണി വി പള്ളം, ഇളമ്പള്ളൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ജലജാ ഗോപന്‍, ആര്‍ ശിവശങ്കരപ്പിള്ള, എം ഗോപാലകൃഷ്ണന്‍, ഇ ഫ്രാന്‍സിസ്, ഒ എസ് വരുണ്‍, ജോണ്‍ വിന്‍സന്റ്, പ്രിഷിള്‍ഡ വിത്സണ്‍, കുമാരി ജയ, മുഹമ്മദ് ഷാന്‍ എന്നിവരാണ് പാര്‍ട്ടിവിട്ടവരിലെ പ്രമുഖര്‍.

കഴിഞ്ഞ മണ്ഡലം സമ്മേളനത്തിലായിരുന്നു പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായത്. സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപരിനേതൃത്വത്തിന്റെ നിര്‍ദേശം ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ തമ്മില്‍ പിരിഞ്ഞു. സെക്രട്ടറിയായിരുന്ന ടി സുരേഷ് കുമാറിനെ മാറ്റി സേതുനാഥിനെ നിയമിക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം വന്നതോടെയയാിരുന്നു തര്‍ക്കമുണ്ടായത്. മുന്‍പ് എട്ട് തവണ സെക്രട്ടറിയായിരുന്ന സേതുനാഥിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഭൂരിഭാഗം പ്രതിനിധികളും എതിര്‍ത്തിരുന്നു. സുരേഷ് കുമാറിനെ തന്നെ നിലനിര്‍ത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇതോടെ നേതാക്കളും പ്രവര്‍ത്തകരും കൂട്ടമായി രാജിവെയ്ക്കുകയായിരുന്നു.

Content Highlights- 300 workers who qutted from cpi jouned to cpim

dot image
To advertise here,contact us
dot image