

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 840 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 91,280 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,410 രൂപ നല്‍കണം. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 12,448 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,336 രൂപ നല്‍കണം.
ഇന്ന് വിലയില്‍ കുറവുണ്ടെങ്കിലും ചരിത്രത്തില്‍ ഏറ്റവും കൂടിയ നിരക്കിലാണ് സ്വര്‍ണവില പോയി കൊണ്ടിരിക്കുന്നത്. 10 ഗ്രാമിന് 1.34ലക്ഷം രൂപ വരെ എത്തിയ സാഹചര്യമാണ് ഇന്ത്യയില്‍ വിപണയില്‍ ഒക്ടോബര്‍ 18ന് സംഭവിച്ചത്. ധന്‍തേരസ് ദിവസം മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 69% കുതിച്ച് ചാട്ടമാണ് സ്വര്‍ണം വാങ്ങുന്ന നിരക്കില്‍ ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരുടെ കൈയില്‍ 22,000 ടണ്‍ നിഷ്‌ക്രിയ സ്വര്‍ണമാണ് ഉള്ളതെന്നാണ്. വിലകൂടിയതോടെ ഇത് മാറ്റി പുത്തന്‍ ഡിസൈന്‍ സ്വന്തമാക്കാനാണ് ആളുകളുടെ ധൃതി.
യൂറോ, യെന്‍, പൗണ്ട് തുടങ്ങിയ ലോകത്തെ മുന്‍നിര കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ശക്തിപ്രാപിച്ചതോടെ സ്വര്‍ണം വാങ്ങുന്നതിനുള്ള ചിലവ് വര്‍ദ്ധിച്ചു, ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ധാരണ, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തെ കുറിച്ചുള്ള ധാരണ മായുന്ന സാഹചര്യം, യുഎസ് ചൈന വ്യാപാരയുദ്ധം അവസാനിച്ചേക്കുമെന്ന വിലയിരുത്തലെല്ലാം സ്വര്‍ണവില വര്‍ധനവിന് കടിഞ്ഞാണ്‍ ഇട്ടിരുന്നു. സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമാണ് നിലവില്‍ ദൃശ്യമാകുന്നതെന്നാണ് വിലയിരുത്തല്‍.
Conent Highlights: Gold price today