ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരത്തുക നൽകിയില്ല; കൊല്ലം കളക്ടറുടെ വാഹനം ജപ്‌തി ചെയ്തു‌

നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തിയ കേസിൽ കളക്ടറുടെ വാഹനം ജപ്‌തി ചെയ്തു

ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരത്തുക നൽകിയില്ല; കൊല്ലം കളക്ടറുടെ വാഹനം ജപ്‌തി ചെയ്തു‌
dot image

കൊല്ലം : ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തിയ കേസിൽ കളക്ടറുടെ വാഹനം ജപ്‌തി ചെയ്തു. കൊല്ലം അഡീഷണൽ സബ്‌ കോടതി ജഡ്‌ജി അരുൺ എം കുരുവിള ആണ് വാഹനം ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്ത വകയിൽ ശക്തികുളങ്ങര മീനത്തുചേരിയിൽ പ്രിയയ്ക്ക് നൽകാനുള്ള 2,74,000 രൂപയും പലിശയും ഈടാക്കുന്നതിനാണ് ഔദ്യോഗിക വാഹനം ജപ്തി ചെയ്തത്. അഭിഭാഷകരായ എസ് മിഥുൻ ബോസ്, ലിഞ്ചു സി ഈപ്പൻ, പ്രീമാ പീറ്റർ എന്നിവർ ഹർജിക്കാരിക്കുവേണ്ടി ഹാജരായി.

Content Highlight : No compensation was paid for land acquisition; Collector's vehicle seized

dot image
To advertise here,contact us
dot image