ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആര്?; പ്രഭാസ്, ഷാരൂഖ്‌ ആരാധകർ തമ്മിൽ പൊരിഞ്ഞ അടി

പ്രഭാസിനെ 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ' എന്ന് വിശേഷിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആര്?; പ്രഭാസ്, ഷാരൂഖ്‌ ആരാധകർ തമ്മിൽ പൊരിഞ്ഞ അടി
dot image

ഇന്ത്യൻ സിനിമ ലോകത്ത് പുതിയ വിവാദവുമായി സന്ദീപ് റെഡ്ഢിയുടെ പുതിയ ചിത്രമായ സ്പിരിറ്റിന്റെ വീഡിയോ സംബന്ധിച്ച് ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ തർക്കം. പ്രഭാസിനെ സന്ദീപ് ഈ വീഡിയോയിൽ വിശേഷിപ്പിച്ച പേരാണ് ഇപ്പോൾ ബോളിവുഡിലെ താരങ്ങളുടെ ആരാധകരെ ചൊടിപ്പിച്ചത്. സ്പിരിറ്റിന്റെ സൗണ്ട് സ്റ്റോറിയിൽ പ്രഭാസിനെ 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ' എന്ന് വിശേഷിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് കണ്ടതോടെ മറ്റ് താരങ്ങളുടെ ആരാധകർ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വൻ തർക്കത്തിലാണ്.

കാലങ്ങളായി ഇന്ത്യൻ സിനിമ അടക്കിവാഴുന്ന ഷാറുഖ് ഖാന്റെ ആരാധകർ പ്രഭാസിന് ഇത്ര‌യും വലിയ സൂപ്പർ സ്റ്റാർ വിശേഷണം നൽകിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 'ഞങ്ങളുടെ കിംഗ് ഖാൻ കഴിഞ്ഞേ വേറെ ഏത് സ്റ്റാറും ഉള്ളൂ', 'കിംഗ് ഈസ് ഷാരൂഖ്', എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. പ്രതിഷേധ സൂചകമായി നിരവധി ട്രോളുകളും മീമുകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Also Read:

അതേസമയം, പ്രഭാസിനെ പുകഴ്ത്തിയും ആരാധകർ രംഗത്തെത്തുന്നുണ്ട്. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ 1000 കോടി കളക്ഷൻ നേടിയ നടനാണ് പ്രഭാസ് എന്നും പ്രഭാസിന്റെ പാൻ-ഇന്ത്യൻ തലത്തിലുള്ള സ്വാധീനം അവർ എടുത്തുപറഞ്ഞു. വിവിധ ഭാഷകളിലും രാജ്യങ്ങളിലും പ്രഭാസിനുള്ള ജനപ്രീതി ഈ പദവിക്ക് അർഹനാക്കുന്നുവെന്ന് ആരാധകർ വാദിക്കുന്നു. ഇതൊന്നും അറിയാതെ പടക്കത്തിന്റെ തിരി കൊളുത്തിയിട്ട് ഒരാൾ കയ്യും കെട്ടി നോക്കി ഇരിക്കുവാണെന്ന് സന്ദീപ് റെഡ്ഢിയെ ചൂണ്ടികാണിച്ചും ആരാധകർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്കയുടെ ഏറെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സ്പിരിറ്റ്. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.

Content Highlights: Prabhas and Sharukh Khan fans fight in social media regarding superstar title

dot image
To advertise here,contact us
dot image