കളത്തറ മധു കോണ്‍ഗ്രസിലേക്ക്

രാജി വച്ച ശേഷം കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കളത്തറ മധു അറിയിച്ചു

കളത്തറ മധു കോണ്‍ഗ്രസിലേക്ക്
dot image

അരുവിക്കര: സിപിഐ പ്രാദേശിക നേതാവും അരുവിക്കര ഗ്രാമ പഞ്ചായത്ത് കളത്തറ അംഗവുമായ കളത്തറ മധു പഞ്ചായത്തംഗം സ്ഥാനം രാജിവച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു കളത്തറ മധു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വച്ച മധു പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറി മാലിനിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. രാജി വച്ച മധു കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഐ നേതാവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കല്‍ കുമാര്‍ ഉള്‍പ്പെടെ ചിലര്‍ സിപിഐയില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളത്തറ മധുവുവിന്റെ രാജി.സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സിപിഐയില്‍ നിന്ന് പുറത്താക്കിയ മീനാങ്കല്‍ കുമാറിനെപ്പോലെ കോണ്‍ഗ്രസിലേക്കാണ് കളത്തറ മധുവും ചേരുന്നത്.

Content Highlights: Kalathara Madhu resigned from his position as a panchayat member

dot image
To advertise here,contact us
dot image