രാഷ്ട്രപതി നാളെ കൊച്ചിയില്‍; രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണം

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്

രാഷ്ട്രപതി നാളെ കൊച്ചിയില്‍; രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണം
dot image

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത നിയന്ത്രണം. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് എറണാകുളം ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

ഇന്ന് കോട്ടയം പാലാ സെന്റ് തോമസ് കോളേജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി വൈകിട്ട് നാല് മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം പാലയില്‍ എത്തും. ശേഷം ഹെലികോപ്റ്ററില്‍ കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ ഇറങ്ങി റോഡ് മാര്‍ഗം കുമരകത്തേക്ക് പോകും. ഇന്ന് കുമരകത്താകും രാഷ്ട്രപതി ദ്രൗപതി മുര്‍മു തങ്ങുക. നാളെയാണ് രാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. നാളെ രാവിലെ കുമരകത്ത് നിന്ന് റോഡ് മാര്‍ഗം പൊലീസ് ഗ്രൗണ്ടില്‍ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. കൊച്ചിയിലാണ് നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: Tomorrow traffic restrictions in Kochi in connection with President's visit

dot image
To advertise here,contact us
dot image