

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടേയെന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിനാണ് ശിവന്‍കുട്ടി മറുപടി നല്‍കിയിരിക്കുന്നത്.
'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം' എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.
വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. വട്ടവടയില്‍ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോടായിരുന്നു സുരേഷ് ഗോപി മന്ത്രിയെ പരിഹസിച്ച് മറുപടി നല്‍കിയത്.
'അവരില്‍ നിന്നും ഇതൊന്നും പ്രതീക്ഷിക്കേണ്ട. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ മാറട്ടെ, എന്നിട്ട് നമുക്ക് ആലോചിക്കാം'എന്നും സുരേഷ് ഗോപി പറഞ്ഞു.
Content Highlights: V Sivankutty against Suresh Gopi about his remarks