
ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ ഓസീസിന്റെ മറുപടി ബാറ്റിങ്ങിന് ചുക്കാൻ പിടിച്ചത് മാത്യു ഷോർട്ട് ആയിരുന്നു. ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും നേരത്തെ പുറത്തായതോടെ ആങ്കർ ചെയ്ത് കളിച്ച ഷോർട്ടിനെ പുറത്താകാൻ ഇന്ത്യക്ക് നിർണായകമായ അവസരം ലഭിച്ചു.
ഇരുപത്തി ഒമ്പതാം ഓവറിൽ വാഷിങ്ടൺ സുന്ദർ എറിഞ്ഞ പന്തിൽ മാത്യു ഷോർട്ടിന്റെ ഒരു ഈസി ക്യാച് പക്ഷെ സിറാജ് നിലത്തിട്ടു. 57 പന്തിൽ 55 റൺസ് എടുത്ത് നിൽക്കുകയായിരുന്നു അപ്പോൾ ഷോർട്ട്. എന്നാൽ തൊട്ടുപിന്നാലെ ഹർഷിത് റാണയുടെ പന്തിൽ ഷോർട്ടിനെ ബൗണ്ടറിക്കരികിൽ സിറാജ് തന്നെ പിടികൂടി.