ഒന്നര വർഷം മുൻപ് വിവാഹം: പാലക്കാട് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ഭർത്താവ് അറസ്റ്റിൽ

ഇന്നലെ രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു

ഒന്നര വർഷം മുൻപ് വിവാഹം: പാലക്കാട് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ഭർത്താവ് അറസ്റ്റിൽ
dot image

പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി(26) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില്‍ എത്തിയ ഉടന്‍ വൈഷ്ണവി മരിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വൈഷ്ണവിയെ ദീക്ഷിത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശ്രീകൃഷ്ണപുരം പൊലീസ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലയ്ക്കല്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നര വര്‍ഷം മുന്‍പായിരുന്നു വൈഷ്ണവിയും ദീക്ഷിതും വിവാഹിതരായത്.

Content Highlights: Wife strangled to death in Palakkad: Husband Deekshith arrested

dot image
To advertise here,contact us
dot image