മംഗലശ്ശേരി കാർത്തികേയന് മുന്നിൽ മുട്ടുകുത്തി ബോക്‌സ് ഓഫീസ്; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്‌

ആരാധകരുടെ ആവേശം കളക്ഷനിൽ പ്രതിഫലിച്ചോ ? രാവണപ്രഭു ആദ്യ ദിനം ബോക്സ് ഓഫീസിൽ നിന്ന് എത്ര നേടി

മംഗലശ്ശേരി കാർത്തികേയന് മുന്നിൽ മുട്ടുകുത്തി ബോക്‌സ് ഓഫീസ്; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്‌
dot image

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ ദിവസം സിനിമ ആരാധകർക്ക് ആഘോഷിക്കാനായി വീണ്ടും തിയേറ്ററിൽ എത്തിയിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്.

ആദ്യ ദിവസം തിയേറ്ററിൽ നിന്ന് 70 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത. ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: How much did Ravana Prabhu earn at the box office on the first day?

dot image
To advertise here,contact us
dot image