
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രം 500 കോടി കടന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിക്കുകയാണ് സംവിധായകൻ അറ്റ്ലീ. കാന്താര സിനിമ കാണാനായി താൻ രണ്ടര മണിക്കൂർ യാത്ര ചെയ്തുവെന്നും സിനിമ കണ്ട ശേഷം റിഷബിനെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും അറ്റ്ലീ പറഞ്ഞു. റിഷബ് ഷെട്ടിയ്ക്ക് നാഷണൽ അവാർഡ് ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യാ ടുഡേയോട് അറ്റ്ലീ പ്രതികരിച്ചു.
' കാന്താര ചാപ്റ്റർ 1 റിലീസ് ചെയ്തപ്പോൾ ഞാൻ ആംസ്റ്റർഡാമിലായിരുന്നു. സിനിമ കാണാൻ 2.5 മണിക്കൂർ യാത്ര ചെയ്തു. സിനിമ കണ്ട ഉടനെ ഞാൻ റിഷബിനെ വിളിച്ച് ആശംസകൾ അറിയിച്ചു. ഗംഭീര ചിത്രമാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്തും എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയുമാണ്. സിനിമ കണ്ടതിനുശേഷം, എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും അദ്ദേഹം ഒരു പ്രചോദനമാണെന്ന് എനിക്ക് തോന്നിയിരുന്നു.
ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് അറിയാം അത്തരം ഒരു സിനിമ എടുക്കുന്നതിൽ ബുദ്ധിമുട്ട്. അദ്ദേഹം സംവിധാനം മാത്രമല്ല അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' അറ്റ്ലീ പറഞ്ഞു.
"I was in Amsterdam when #KantaraChapter1 got released. Travelled 2.5Hrs to watch the film🤩. Immediately I called #RishabShetty, he is a great inspiration for entire filmmakers💪. He is Actor & director also. I want him to win National award🏆🔥"
— AmuthaBharathi (@CinemaWithAB) October 10, 2025
- #Atleepic.twitter.com/zBXKDixhmG
അതേസമയം, ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. ഇങ്ങനെ പോകുകയാണെങ്കിൽ ചിത്രം 1000 കോടി നേടുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ.
2022ൽ റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
Content Highlights: atlee said rishab shetty deserves a National Award