ഓണം ബമ്പര്‍ വിജയി ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയേക്കും; ഭാഗ്യശാലിയെ ഇന്നറിയാനാകും?

വീട്ടുജോലിക്കുള്‍പ്പെടെ പോകുന്ന ആളാണിവരെന്നും ഏജന്റ് ലതീഷ് പറഞ്ഞിരുന്നു

ഓണം ബമ്പര്‍ വിജയി ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയേക്കും; ഭാഗ്യശാലിയെ ഇന്നറിയാനാകും?
dot image

കൊച്ചി: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയടിച്ചത് ആര്‍ക്കെന്ന കാര്യത്തിലെ സസ്‌പെന്‍സ് ഇന്നെങ്കിലും തീരുമോ?. കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 25 കോടി ബമ്പറടിച്ചയാളെ ഇന്നറിയാനാകുമെന്നാണ് പുറത്തുവരുന്ന വിവരം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. വീട്ടുജോലിക്കുള്‍പ്പെടെ പോകുന്ന ആളാണിവരെന്നും ഏജന്റ് ലതീഷ് പറഞ്ഞിരുന്നു. ടിക്കറ്റ് ഇവരിന്ന് ബാങ്കില്‍ നല്‍കിയേക്കും. ഫലം വന്ന ദിവസം രണ്ടുതവണ ഇവര്‍ കടയില്‍ വന്നിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരെപ്പോഴാണ് പോവുകയെന്നും തിരക്കിയിരുന്നുവെന്‌നും വിവരമുണ്ട്.

ചിലരോട് ലോട്ടറി അടിച്ച കാര്യം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ടിക്കന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ഏജന്റിന്‌റെ സുഹൃത്തുക്കള്‍ ചെന്നപ്പോള്‍ വീട് പൂട്ടി ഇവര്‍ മകളുടെ വീട്ടിലേക്ക് മാറിയിരുന്നു.

നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ ഠഒ 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.

Content Highlights:Onam bumper lottery winner details

dot image
To advertise here,contact us
dot image