സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാര്‍; അഭിമുഖം ഈ മാസം

ജസ്റ്റിസ് സുധാംശു ധൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുക

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാര്‍; അഭിമുഖം ഈ മാസം
dot image

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലേക്കും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും ഇനി മുതല്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍. വി സിമാരെ നിയമിക്കാനുള്ള അഭിമുഖം ഈ മാസം നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ നാല് ദിവസമാണ് അഭിമുഖം നടക്കുക.

ഒക്ടോബര്‍ 8, 9 തീയതികളില്‍ സാങ്കേതിക സര്‍വകലാശാലയുടെയും 10, 11 തീയതികളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കുമുള്ള അഭിമുഖം നടക്കും. ജസ്റ്റിസ് സുധാംശു ധൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുക. 60 പേര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള നോട്ടീസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അയച്ചു. ഈ അഭിമുഖത്തില്‍ നിന്നാകും നിയമനത്തിന് വേണ്ടിയുള്ള പാനല്‍ തയ്യാറാക്കുക.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.

Content Highlights: Permanent VCs in technical and digital universities Interviews this month

dot image
To advertise here,contact us
dot image