
ഇന്ത്യ-പാകിസ്താൻ വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് മുമ്പ് പ്രസ് മീറ്റ് നടന്നിരുന്നു.ഇന്ത്യയു
ടെ ബൗളിങ് കോച്ച് അവിഷ്‌കാർ സെൽവിയായിരുന്നു പ്രസ് മീറ്റിൽ പങ്കെടുത്തത്. പുരുഷ ഏഷ്യാ കപ്പ് വിവാദങ്ങൾക്ക് ശേഷം വനിതാ ലോകകപ്പിലേക്ക് വരുമ്പോൾ ഈ പ്രശ്‌നങ്ങൽ ഇവിടയെുമുണ്ടാകുമോ എന്ന് പാകിസ്താൻ മാധ്യമപ്രവർത്തക സെൽവിയോട് ചോദിക്കുന്നുണ്ട്.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനോട് ആയിരുന്നു ഈ ചോദ്യം ചോദിക്കാൻ ഉദ്ദേശിച്ചതെന്നും എന്നാൽ അവരില്ലാത്തത് കൊണ്ടാണ് താങ്ങളോട് ചോദിക്കുന്നതെന്നും പാകിസ്താൻ മാധ്യമപ്രവർത്തക പറഞ്ഞു. എന്നാൽ ഇന്ത്യൻ ടീമിന്റെ മീഡിയ മാനേജർ ഈ ചോദ്യത്തിന് മറുപടി പറയാൻ സാധിക്കില്ലെന്ന് പറയുകയായിരുന്നു.
'എനിക്ക് ഇന്ത്യൻ ക്യാപ്റ്റനോട് ആയിരുന്നു ചോദിക്കാനുണ്ടായിരുന്നത്. എന്നാൽ ഇവിടെ നിങ്ങൾ ഇവിടെയുള്ളത് കൊണ്ട് നിങ്ങളോട് ചോദിക്കുന്നു. ഇന്ത്യൻ വനിതാ ടീമും പാകിസ്താൻ വനിതാ ടീമും എന്നും മികച്ച സൗഹൃദത്തിൽ നീങ്ങുന്നവരാണ്. ഒരു പക്ഷെ ഈ ലോകകപ്പ് വരെയെങ്കിലും. എന്നാൽ പുരുഷ ഏഷ്യാ കപ്പിന്റെ കൈപ്പേരിയ രംഗങ്ങൾ ഇവിടെയും, വനിതാ ടീമിലേക്കും പടരുമെന്ന് തോന്നുന്നുണ്ടോ?,' എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം.
സാൽവി പ്രതികരിക്കുന്നതിന് മുമ്പ്, ഇന്ത്യൻ ടീം മാനേജർ ഇടപെട്ട് ഇത്തരം വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടഞ്ഞു.
'ഹായ്, ഞങ്ങൾ ഇത്തരം ചോദ്യത്തിന് മറുപടി പറയില്ലെന്ന് ഓർമിപ്പിക്കുന്നു, അതിനാൽ അടുത്ത ചോദ്യത്തിലേക്ക് പോകാം,' എന്നായിരുന്നു ഇടയിൽ ഇടപെട്ട മീഡിയ മാനേജർ പറഞ്ഞു.
അതേസമയം ഇന്ത്യയും-പാകിസ്താൻ മത്സരത്തിലെ ടോസിനിടെ ഇരു ടീമിലെയും ക്യാപ്റ്റൻമാർ തമ്മിൽ ഹസ്തദാനം ചെയ്തില്ല.
Content HIghlights- Pak Reporter's Question Stopped By Media Manager of Indian womens Team