
എറ്റുമാനൂര്‍:കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭർത്താവ് പിടിയിൽ. ഭർത്താവ് സാം കെ ജോർജിനെ (59)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യെയാണ് ഭർത്താവ് സാം കൊലപ്പെടുത്തിയത്. സെപ്റ്റംബർ 26-ന് രാത്രിയാണ് ജെസിയെ സാം കൊലപ്പെടുത്തിയത്. ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തിച്ച് ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തിക്കുകയും റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു.കൊലപാതകത്തിനു മുൻപ് മുഖത്ത് പെപ്പർ സ്പ്രേ അടിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു. വീടിന്‍റെ മുകള്‍ നിലയില്‍ സാമും താഴത്തെ നിലയില്‍ ജെസിയുമാണ് താമസിച്ചിരുന്നത്.
അതേസമയം സാംമിനെതിരെ കൂടുതൽ തെളിവുകൾ പൊലീസ് കണ്ടെത്തി. ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം. സഹപാഠിയായ ഇറാൻ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തിയിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സാം ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചിരുന്നതായും എന്നാൽ ജെസി കോടതിയിൽ ഇതിനെ എതിർത്തിരുന്നു. തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.
നേരത്തെയും സാം പല സ്ത്രീകളുമായും ഇവിടെയെത്തിയിരുന്നു. ഇതിനെ ജെസി ചോദ്യം ചെയ്തിരുന്നു പലപ്പോഴും.
കൃത്യമായി പദ്ധതി തയാറാക്കിയാണ് ജെസിയുടെ കൊലപാതകം സാം നടത്തിയതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങൾക്കു മുൻപ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങൾ കണ്ടു മനസ്സിലാക്കിയെന്നും പൊലീസ് പറയുന്നു. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ ജെസിയെ കൊലപ്പെടുത്തിയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി ചെപ്പുകുളത്ത് എത്തിച്ച് കൊക്കയിൽ തള്ളുകയായിരുന്നു.
50 അടി താഴ്ചയിൽ ജീർണിച്ച നിലയിലായിരുന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം
ഇന്നലെ വൈകിട്ട് ആറരയോടെ തൊടുപുഴ അഗ്നിരക്ഷാസേന എത്തിയാണ് മുകളിലെത്തിച്ചത്. തുടർന്ന് അവിടെത്തന്നെ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് പൊലീസിനൊപ്പം കരിമണ്ണൂർ പൊലീസും സ്ഥലത്ത് എത്തിയാണ് നടപടികൾ സ്വീകരിച്ചത്.
Content Highlight : Husband arrested for killing wife and throwing her in a ditch