
ആലപ്പുഴ : ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ അയൽവാസിയായ ആലപ്പുഴ സി വാർഡ് സ്വദേശി ജോസ് (57) പിടിയിലായി. ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയാണ് സംഭവം.സ്ഥല തർക്കവുമായി ബന്ധപ്പെട്ട് യുവതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ചതിന് പിന്നാലെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.
Content Highlight : Attempted to set young woman on fire; Attack in Alappuzha