സെന്‍ട്രല്‍ ഫിലിപ്പീന്‍സില്‍ വീണ്ടും ഭൂചലനം; 26 പേര്‍ക്ക് ദാരുണാന്ത്യം

സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ്

സെന്‍ട്രല്‍ ഫിലിപ്പീന്‍സില്‍ വീണ്ടും ഭൂചലനം; 26 പേര്‍ക്ക് ദാരുണാന്ത്യം
dot image

ബോഗോ: ഫിലിപ്പീന്‍സില്‍ വീണ്ടും നടുക്കുന്ന ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ദുരന്തത്തില്‍ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

നിലവില്‍ ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബോഗോ നഗരവും ദുരന്ത ബാധിത മേഖലയായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സാന്‍ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇതിനെ തുര്‍ന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight; At least 26 people killed in 6.9-magnitude earthquake in central Philippines

dot image
To advertise here,contact us
dot image