
കൊച്ചി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്ക്കും വംശഹത്യക്കുമെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ചിന്ത രവി ഫൗണ്ടേഷനും പാലസ്തീൻ സോളിഡാരിറ്റി ഫോറവും സംയുക്തമായി ചേർന്നാണ് കേരളത്തിലെ എല്ലാ ജില്ലകളിലും 'ഗാസയുടെ പേരുകൾ' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇസ്രയേൽ കൂട്ടക്കൊല ചെയ്ത കുട്ടികളുടെ പേര് വായിച്ചുകൊണ്ട് അവരെ ഓർമിക്കാനാണ് പരിപാടി. ഒക്ടോബർ രണ്ടിന് വൈകിട്ട് 4.30 മുതൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ നിന്നാണ് തുടക്കം. ഓരോ ജില്ലാ കേന്ദ്രങ്ങളിലും 1500 പേരുകൾ വായിക്കും. എഴുത്തുകാരും കലാ സാംസ്‌കാരിക പ്രവർത്തകരും വിവിധങ്ങളായ ആവിഷ്‌കാരങ്ങൾ നടത്തുമെന്നും പേരറിയാവുന്ന 18,000 പലസ്തീനിയൻ കുട്ടികളെ ഓർക്കാനും സയണിസ്റ്റ് കൂട്ടക്കൊലക്കതിരെ ശബ്ദമുയർത്താനുമാണ് ഈ കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതെന്നും സംഘാടക സമിതിക്ക് വേണ്ടി എഴുത്തുകാരൻ എൻ എസ് മാധവൻ പ്രസ്താവനയിൽ വ്യക്തമാക്കി.
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് ചരിത്രത്തിൽ സമാനതകളില്ല. ഗാസയിലോ വെസ്റ്റ്ബാങ്കിലോ ഇതര പാലസ്തീനിയൻ പ്രദേശങ്ങളിലോ മരിച്ചുവീഴുന്നവർക്ക് ഇപ്പോൾ കണക്കു പോലുമില്ല. ഇക്കാര്യങ്ങൾ ലോകമറിയുന്നതു തന്നെ അന്നാട്ടുകാരായ ചുരുക്കം മാധ്യമപ്രവർത്തകർ ജീവൻ പണയപ്പെടുത്തി റിപ്പോർട്ട് ചെയ്യുന്നതിനാലാണ്. കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നുവെന്നതാണ് ഇസ്രയേലിന്റെ ആക്രമണത്തെ ഇത്രയേറെ പൈശാചികമാക്കുന്നത്. 2023 ഒക്ടോബർ മുതലുള്ള രണ്ടു വർഷത്തിനിടെ ഏതാണ്ട് പതിനെണ്ണായിരം കുട്ടികൾ മരിച്ചുവെന്നാണ് പ്രാഥമിക കണക്ക്. യഥാർത്ഥത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഇതിലുമെത്രയോ ഇരട്ടിവരുമെന്നാണ് കരുതേണ്ടത്. ആ കണക്കുകൾ ഒരിക്കലും ലഭ്യമാവില്ല. കൊല്ലപ്പെടുന്ന, കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം പ്രസക്തമല്ലാതാവുന്ന വിധത്തിൽ അവ ലോകത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്. കളിസ്ഥലങ്ങളിലും പഠനമുറികളിലും വീടുകളിലും ഓടിക്കളിക്കേണ്ടിയിരുന്ന പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ ഇപ്പോഴില്ല എന്ന യാഥാർത്ഥ്യം നമ്മൾ ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട്. ഇനിയും പലസ്തീനിൽ ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളിൽ ബാക്കിയുള്ളത് മരണഭീതിയും രോഗങ്ങളും വിശപ്പും മാത്രമാണ്.
സ്വപ്നങ്ങളും സന്തോഷവും സമാധാനവും ജീവൻ തന്നെയും അപഹരിക്കപ്പെട്ട ആ കുഞ്ഞുങ്ങളെ ഓർത്തുകൊണ്ട് ഇസ്രയേലിനെതിരെ പ്രതിഷേധ ശബ്ദമുയർത്താൻ നമുക്ക് ഒത്തു ചേരാം. എന്തുകൊണ്ടെന്നാൽ ഗാസയിലെ കുട്ടികൾക്കു മോൽ അനീതി താണ്ഡവമാടുമ്പോൾ നമ്മൾ അവരെ പറ്റി സംസാരിക്കേണ്ടതുണ്ട്. സയണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്ത കുട്ടികളുടെ പേര് വായിച്ചുകൊണ്ട് അവരെ ഓർക്കാൻ ചിന്ത രവി ഫൌണ്ടേഷനും പലസ്തീൻ സോളിഡാരിറ്റി ഫോറവും ചേർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും 'ഗാസയുടെ പേരുകൾ' എന്ന പരിപാടി സ്ഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 2, വൈകീട്ട് 4.30 മുതൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ നിന്നാണ് തുടക്കം. ഓരോ ജില്ലാ കേന്ദ്രങ്ങളിലും 1500 പേരുകൾ വായിക്കും. ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ ഇതിൽ പങ്കാളികളാവും. കൂട്ടത്തിൽ സങ്കടത്തിന്റെ സാമൂഹികാവിഷ്‌കാരമെന്ന നിലയിൽ എഴുത്തുകാരും കലാ സാംസ്‌കാരിക പ്രവർത്തകരും വിവിധങ്ങളായ ആവിഷ്‌കാരങ്ങൾ നടത്തും. കേരളത്തിലെ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയിലൂടെ, പേരറിയാവുന്ന 18,000 പലസ്തീനിയൻ കുട്ടികളെ ഓർക്കാനും സയണിസ്റ്റ് കൂട്ടക്കൊലക്കതിരെ ശബ്ദമുയർത്താനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.
സംഘാടക സമിതിക്ക് വേണ്ടി
എൻ എസ് മാധവൻ
പ്രസ്താവനയിൽ ഒപ്പുവയ്ക്കുന്നവർ
Abdul Hakeem Dr.
Abdul Kalam Azad
Abdul Raheem C H
Abdulazees Dr.
Abey George Dr.
Abhimanue Govindan
Aboobacker C P
Aboobacker P P
Adoor Gopalakrishnan
Ajayan T R
Ajitha K
Akhil Mohan
Alex Davis
Anas Aboobacker
Anil Thambai
Annu Palamkunnathu Mathew
Anu Pappachan
Anupama Alias
Anvar ali
Aravindakshan K
Archana Padmini
Ashokan Charuvil
Athira P M Adv.
Ayusha Abraham
Balakrishnan C V
Banesh M S
Bara Bhaskaran
Beena Paul
Benny Benadict Fr.
Bharathan P K
Bijibal
Biju Ibrahim
Blaise Joseph
Blodsow V S
Bony Thomas
Bose Krishnamachari
Brammaputhran Dr
Chandrankutty A K
Chandrika Nilayangode
Cheriyan Joseph
Chithrabhanu C P Dr.
Chitra C P
Damodar Prasad
Das C R
Das M K
Davis ED
Dinesh P V Adv.
Enaz M J
Gayatri Gamus
Geevarghese Mar Coorilose Bishop
Gigi Scaria
Gopikrishnan P N
Gopinath I
Gopinathan K
Gulabjan
Hafis Mohammed N P
Hameed Chennamangalur
Hareendran Chalad
Harinarayanan B K
Harisha Chennangod
Haritha Savithri
Haseena Suresh
Hemanth Kumar Dr.
Hima Hariharan
Ibrahim Khan T P Adv.
Jamal Kochangadi
Janardhanan Puthussery
Jayachandran CICC
Jayakumar C (Thanal)
Jayan K G
Jayaraj Puthumadom
Jithinlal N R
Johny K J
Johny O K
Jomi P L
Jose K L
Jose Martin
Joseph John Chakola
Joseph M Varghese
Joseph V K
Signatories
Joy CV
Joy Mathew
Jyothibai Pariyadath
Jyothiraj M
Kaladharan T
Kannan Image
Karassery M N
Karivellur Murali
Kavitha Balakrishnan Dr.
KGS
Khadeeja Mumtaz Dr.
Kishan K Prabhakaran
Koya Mohammed
Krishnan Nair P V Dr
Kumaran U K
Kunhikannan K T
Kunhimohammed P T
Kusumam Joseph Prof.
Lakshmi Madhavan
Lathadevi M N
Madhavan NS
Madhavankutty N
Madhu Kalyani K V
Manambur Rajanbabu
Manasi
Mangad Ratnakaran
Manoj Veettikkad
Manoj Vyloor
Mariam Jasmin
Mohan B Menon
Mohan E P Dr.
Mohanan K P Dr.
Murali Cheeroth
Narayanan K C
Narayanan M V
Nikesh Kumar M V
Nilambur Ayisha
Nitin Kanicheri
Paul Zacharia
Pazhassi Prabhakaran Dr.
Ponmany Thomas
Pramod C P Adv.
Prasanthan K Dr.
Prem Prasad V D
Premchand
Premjee TP
Prince Dinakaran
Priti Vadakkath
Radha Gomathi
Rafeek Ahammed
Rafeeq Ebrahim
Raghunathan K
Rajagopal R
Rajan I Dr.
Rajan N
Rajeev C R
Rajeev Ramachandran
Rajeevan B
Rajesh Menon
Raju Podiyan
Ramachandran G P
Ramakrishnan T D
Ramanunni K P
Ramesh A K
Rammohan K T
Ramu Aravindan
Ratheesh Kannambra
Ratheesh Thampan
Rathi Menon
Raveendran NK
Ravunni
Reji K P
Riaz Komu
Rima Kallingal
Rimzon NN
Robin
Sabitha Kadannappally
Sadanandan P K
Sangeetha Srinivasan
Sankaranarayanan T K
Santhakumaran R
Santhan Velayudhan
Santhosh Echikkanam
Santhosh TL
Sara Joseph
Sashi Kumar
Satchidanandan
Sathinarayan
Sethunath K P
Shahina K K
Shahina K Rafiq
Shajahan Madampat
Shaji Appukkuttan
Shaji KN
Shamsudheen Moosa
Shamsudheen P K Justice
Shanmukhdas I
Shashikumar Kathirur
Sheeba Ameer
Sheela Tomy
Sheetal Shivaramakrishnan
Sheryams Kumar M V
Shinas A N
Sijni R Krishnan
Sivasankaran M
Snathosh Kumar E
Soya Joseph Dr
Sreeja Arangottukara
Sreeja Pallam
Sreeju Radhakrishnan
Sreekrishnapuram
Krishnankutty
Sreekumar K N
Sreeraman V K
Subhash Chandran
Suhara B M
Sukumaran K N
Sumedh Rajendran
Sundar O
Sunil Ashokapuram
Sunil Linus De
Sunil P Ilayidom
Supriya Menon Meneghetti
Surendran M P
Suresh K Nair
Suresh O P
Tensing Joseph
Thatagatan
Thomas KJ
Ullekh N P
Unnichekkan P C
Unnikrishnan C
Unnikrishnan Chazhiyad
Unniraj V B Adv.
Unny E P
Ushakumari G Dr
Vaisakhan
Valsan G.B
ValsonThampu Prof.
Venkitesh Ramakrishnan
Venu Abalappadi
Venu K
Venu Rajamony
Vijayakumar K P
Vijayakumar V Dr.
Vinayakumar M N
Vinod Chandran K
Vivek Vilasini
Wilson Samuel
Yamini Mohan
Yuhanon Mar Meletius Bishop
Zubaida Raheem
Content Highlights: protest against Israel's massacre and genocide in Gaza