ഷർട്ടിൽ ക്യാമറ; ചോദ്യങ്ങൾ പുറത്തേക്ക് നൽകി ഹെഡ്‌സെറ്റിലൂടെ ഉത്തരം; പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി

പെരളശ്ശേരി സ്വദേശി എന്‍പി മുഹമ്മദ് സഹദിനെ പിഎസ്‌സി വിജിലന്‍സ് വിംഗ് പിടികൂടി

ഷർട്ടിൽ ക്യാമറ; ചോദ്യങ്ങൾ പുറത്തേക്ക് നൽകി ഹെഡ്‌സെറ്റിലൂടെ ഉത്തരം; പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി
dot image

കണ്ണൂര്‍: കണ്ണൂരില്‍ പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പെരളശ്ശേരി സ്വദേശി എന്‍പി മുഹമ്മദ് സഹദിനെ പിഎസ്‌സി വിജിലന്‍സ് വിംഗ് പിടികൂടി.

പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ആയിരുന്നു സംഭവം. ഷര്‍ട്ടിന്റെ കോളറില്‍ മൈക്രോ ക്യാമറ ഘടിപ്പിച്ച ശേഷം ചോദ്യങ്ങള്‍ പുറത്തേയ്ക്ക് നല്‍കി ഹെഡ്‌സെറ്റിലൂടെ ഉത്തരം ശേഖരിച്ചാണ് ഇയാള്‍ കോപ്പിയടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിജിലന്‍സ് വിംഗ് ഇയാളെ പിടികൂടി. തൊട്ടുപിന്നാലെ സഹദ് ക്ലാസില്‍ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്ന് കോപ്പിയടിക്കാന്‍ ഉപയോഗിച്ച ക്യാമറയും പിടികൂടി.

Content Highlights- Man arrested for malpractice in psc exam in kannur

dot image
To advertise here,contact us
dot image