പൊലീസ് ജീപ്പില്‍ ബസ് തട്ടിയെന്ന് ആരോപണം; കെഎസ്ആര്‍ടിസി ഡൈവര്‍ക്ക് മര്‍ദ്ദനം

ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം

പൊലീസ് ജീപ്പില്‍ ബസ് തട്ടിയെന്ന് ആരോപണം; കെഎസ്ആര്‍ടിസി ഡൈവര്‍ക്ക് മര്‍ദ്ദനം
dot image

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മൂന്നാര്‍-ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവര്‍ വേലായുധനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് ജീപ്പില്‍ ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നുവെന്നാണ് വേലായുധന്റെ ആരോപണം. വേലായുധന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. മൂന്നാര്‍-ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ആലപ്പുഴക്ക് പോകുവഴി വൈക്കം ഉല്ലലക്ക് സമീപം വച്ചാണ് സംഭവം ഉണ്ടായത്. പൊലീസ് ജീപ്പിന്റെ സൈഡ് മിറര്‍ ഉരഞ്ഞു എന്ന് പറഞ്ഞ് വൈക്കം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മര്‍ദ്ദിച്ചെതെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം പൊലീസ് ജീപ്പില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ വൈക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Complaint alleging police assaulting KSRTC driver in Kottayam

dot image
To advertise here,contact us
dot image