സഞ്ജു ഏഴാമനുമല്ല; ഹാർദിക്കും ദുബെയും തിലകും അക്സറും ഇറങ്ങിയിട്ടും താരം ഡഗ് ഔട്ടിൽ

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഏഴാമതും ഇറങ്ങാതെ മലയാളി താരം സഞ്ജു സാംസൺ.

സഞ്ജു ഏഴാമനുമല്ല; ഹാർദിക്കും ദുബെയും തിലകും അക്സറും ഇറങ്ങിയിട്ടും താരം ഡഗ് ഔട്ടിൽ
dot image

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഏഴാമതും ഇറങ്ങാതെ മലയാളി താരം സഞ്ജു സാംസൺ. നിലവിൽ 13 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യൻ നിരയിൽ സഞ്ജുവിന് മുമ്പായി ഒട്ടുമിക്ക താരങ്ങളും ഇറങ്ങി. അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയത്. വൺ ഡൗണായി അപ്രതീക്ഷിതമായി ശിവം ദുബെ എത്തിയെങ്കിലും പെട്ടെന്ന് മടങ്ങി.

ശേഷം എത്തിയ സൂര്യകുമാർ യാദവും എളുപ്പത്തിൽ മടങ്ങിയപ്പോൾ ഹർദിക് ഹര്‍ദിക് പാണ്ഡ്യയും തിലക് വർമയുമാണ് എത്തിയത്. ഇതിൽ തിലക് വർമ പുറത്തായപ്പോൾ ശേഷം അക്സർ പട്ടേലും ക്രീസിലെത്തി.


ഇതോടെ സഞ്ജു എവിടെ എന്ന ചോദ്യമുയർന്നു. മത്സരത്തിൽ അഭിഷേക് ശർമ തിളങ്ങി. താരം 37 പന്തിൽ അഞ്ചുസിക്സറും ഏഴ് ഫോറുകളും അടക്കം 75 റൺസ് നേടി പുറത്തായി. ഗിൽ 19 പന്തിൽ 29 റൺസ് നേടി.

Content Highlights:; Sanju is not the sixth man; india vs bangladesh

dot image
To advertise here,contact us
dot image