സഖാവ് ഇഎംഎസിനെ കുറിച്ചുള്ള സിനിമ കമ്യൂണിസ്റ്റ് പടമെന്ന് പറഞ്ഞ് കാണാതിരുന്നാൽ‌ അടി കൊടുക്കേണ്ടേ;മല്ലിക സുകുമാരൻ

സഖാവ് ഇ എം എസ് ബഹുമാനിക്കപ്പെടേണ്ട വ്യക്തി തന്നെയാണ്. അപ്പോൾ അദ്ദേഹത്തിന്റെ പടം എടുത്താൽ അതൊരു കമ്മ്യൂണിസ്റ്റ് പടമാണെന്ന് പറയുന്നവരെ കണ്ടാൽ മണ്ടൻ എന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ

സഖാവ് ഇഎംഎസിനെ കുറിച്ചുള്ള സിനിമ കമ്യൂണിസ്റ്റ് പടമെന്ന് പറഞ്ഞ് കാണാതിരുന്നാൽ‌ അടി കൊടുക്കേണ്ടേ;മല്ലിക സുകുമാരൻ
dot image

മലയാളത്തിൽ ഈ വർഷം റീലീസ് ചെയ്ത് റെക്കോർഡുകൾ ബ്രേക്ക് ചെയ്ത ചിത്രമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ എമ്പുരാൻ. പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാൽ ആയിരുന്നു സിനിമയിൽ നായകൻ. തിയേറ്ററുകളിൽ എത്തിയപ്പോൾ സിനിമയ്ക്ക് നേരെ സംഘപരിവാർ നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇതിനുമുന്നേയും രാഷ്ട്രീയം പശ്ചാത്തലമാക്കി സിനിമ വന്നിട്ടുണ്ടെന്നും അന്നൊന്നും ഇത്രയും ബഹളം കണ്ടിട്ടില്ലെന്നും പറയുകയാണ് പൃഥ്വിരാജിന്റെ 'അമ്മയും നടിയുമായ മല്ലിക സുകുമാരൻ.

ആർ ശരത്തിന്റെ സംവിധനത്തിൽ 2000 ൽ പുറത്തിറങ്ങിയ സായാഹ്നം എന്ന സിനിമയെക്കുറിച്ചും മല്ലിക ഓർത്തു. ആ സിനിമ ഒരു ഇ എം എസ് ഇനിമ ആണെന്ന് പറഞ്ഞു കാണാതിരിക്കുന്നവരെ മണ്ടന്മാർ എന്ന് മാത്രമേ പറയുകയുള്ളുവെന്നും മല്ലിക പറഞ്ഞു. സിനിമയിൽ പറയുന്ന രാഷ്ട്രീയത്തെ അതിന്റെ സെൻസിൽ എടുക്കാൻ കഴിയുന്ന ജനത വരണെമന്നും മല്ലിക പറഞ്ഞു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എത്രയോ കാലങ്ങളായി സിനിമ വരുന്നു. കായംകുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി രാഷ്‌ടീയ സ്വഭാവമുള്ള എത്ര സിനിമകൾ വരുന്നു. രാഷ്ട്രീയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ തന്നെ ഒരുപാട് വന്നു. അന്നൊന്നും ഈ ബഹളം കണ്ടിട്ടില്ല. ഈ ബഹളത്തിന്റെ പിന്നിൽ സിനിമയല്ല. ഇതിന് പിന്നിൽ രാഷ്ട്രീയം മാത്രമാണ്, കാരണം ഇത് പറഞ്ഞു പരത്തുന്നതാണ് നിങ്ങൾക്ക് എതിരാണെന്നാണ്. ഒറ്റ ദിവസം ഈ നാട്ടിലെ ജനങ്ങൾ ജാതി മത ഭേദമന്യേ പ്രതികരിക്കട്ടെ, അപ്പോൾ കാണാം ഇവർ എല്ലാം മിണ്ടാതിരിയ്ക്കും വാ അടച്ചു വെച്ചുകൊണ്ട്.

സായാഹ്നം എന്ന ശരത്തിന്റെ ഗംഭീര ഒരു സിനിമയുണ്ട് അതിൽ പറയുന്നത് സഖാവ് ഇ എം എസിനെ കുറിച്ചാണ്. ആ സിനിമ അദ്ദേഹത്തെ പൊക്കാൻ വേണ്ടി എടുത്തതാണ് എന്ന് പറയുകയാണെങ്കിൽ അവർക്ക് അടി കൊടുക്കേണ്ടേ. സഖാവ് ഇ എം എസ് ബഹുമാനിക്കപ്പെടേണ്ട വ്യക്തി തന്നെയാണ്. അപ്പോൾ അദ്ദേഹത്തിന്റെ പടം എടുത്താൽ അതൊരു കമ്മ്യൂണിസ്റ്റ് പടമാണെന്ന് പറയുന്നവരെ കണ്ടാൽ മണ്ടൻ എന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ. അദ്ദേഹത്തിന്റെ ഗുണങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന സിനിമ കാണാൻ പ്രോത്സാഹിപ്പിക്കുകയാണ് ഞാൻ ചെയ്യുക. കോൺഗ്രസ്ക്കാർക്ക് ഒരിക്കലും ഇഎംഎസ് ഒരു നല്ല മനുഷ്യൻ ആണെങ്കിൽ കൂടി അങ്ങനെ പറയാൻ പറ്റില്ലല്ലോ അത് രാഷ്ട്രീയമാണ്,' മല്ലിക സുകുമാരൻ പറഞ്ഞു.

Content Highlights: Mallika Sukumaran says politics is behind the uproar over the movie Empuraan

dot image
To advertise here,contact us
dot image