പതിനൊന്നാമനായാണോ സഞ്ജുവിനെ ഇറക്കാൻ പോകുന്നത്?; ബംഗ്ലാദേശിനെതിരെ അവഗണിച്ചതിൽ ആരാധകരോഷം

സഞ്ജുവിനെ ഏഴാമതും ഇറക്കാൻ പരിശീലകൻ ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തയ്യാറായില്ല.

പതിനൊന്നാമനായാണോ സഞ്ജുവിനെ ഇറക്കാൻ പോകുന്നത്?; ബംഗ്ലാദേശിനെതിരെ അവഗണിച്ചതിൽ ആരാധകരോഷം
dot image

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിനെ പൂർണമായും തഴഞ്ഞതിൽ ആരാധക രോഷം. സഞ്ജുവിനെ ഏഴാമതും ഇറക്കാൻ പരിശീലകൻ ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തയ്യാറായില്ല.

മത്സരത്തിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയത്. വൺ ഡൗണായി അപ്രതീക്ഷിതമായി ശിവം ദുബെ എത്തിയെങ്കിലും പെട്ടെന്ന് മടങ്ങി. ശേഷം എത്തിയ സൂര്യകുമാർ യാദവും എളുപ്പത്തിൽ മടങ്ങിയപ്പോൾ ഹർദിക് ഹര്‍ദിക് പാണ്ഡ്യയും തിലക് വർമയുമാണ് പിന്നീട് എത്തിയത്. ഇതിൽ തിലക് വർമ പുറത്തായപ്പോൾ ശേഷം അക്സർ പട്ടേലും ക്രീസിലെത്തി. ഇതോടെ സഞ്ജു എവിടെ എന്ന ചോദ്യമുയർന്നു.

മത്സരത്തിൽ സഞ്ജുവിന് പകരമായി എത്തിയ താരങ്ങളാരും തിളങ്ങാത്തതും വിമർശനങ്ങൾക്കിടയാക്കി. ദുബെ മൂന്ന് പന്തിൽ രണ്ട് റൺസ്, സൂര്യകുമാർ 11 പന്തിൽ 5 റൺസ്, തിലക് വർമ ഏഴ് പന്തിൽ 5 റൺസ്, ഹാർദിക് 29 പന്തിൽ 38 റൺസ് എന്നിങ്ങനെയാണ് നേടിയത്.

വെറും 37 പന്തിൽ അഞ്ചുസിക്സറും ഏഴ് ഫോറുകളും അടക്കം 75 റൺസ് നേടിയ അഭിഷേക് ശർമ ഒഴിച്ചാൽ ആരും മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടില്ല. ഗിൽ 19 പന്തിൽ 29 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നേടി. 20 ഓവറിൽ ഇന്ത്യ ആകെ നേടിയതാകട്ടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ്.

Content Highlights:; Fans are angry at being ignored sanju sasmon against Bangladesh

dot image
To advertise here,contact us
dot image