റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസ്സാക്കി, കമ്മീഷനായി പ്രദേശവാസികളോട് പണം ചോദിച്ചു; വെട്ടിലായി കൗണ്‍സിലര്‍

മുട്ടത്തറയില്‍ 20 പേര്‍ ഉപയോഗിക്കുന്ന റോഡ് 12 ലക്ഷം രൂപ ചെലവില്‍ ഇന്റര്‍ലോക്ക് പാകി പണി പൂര്‍ത്തിയാക്കാന്‍ പണം അനുവദിക്കുകയായിരുന്നു

റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസ്സാക്കി, കമ്മീഷനായി പ്രദേശവാസികളോട് പണം ചോദിച്ചു; വെട്ടിലായി കൗണ്‍സിലര്‍
dot image

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസ്സായാതിന് പിന്നാലെ പ്രദേശവാസികളോട് ഒരു ലക്ഷം രൂപ കമ്മീഷന്‍ ചോദിച്ച് കൗണ്‍സിലര്‍. തിരുവനന്തപുരം മുട്ടത്തറ കൗണ്‍സിലറും സിപിഐഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രനാണ് റോഡിന്റെ ഉപഭോക്താക്കളെ പണം കൊടുക്കാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചത്.

മുട്ടത്തറയില്‍ 20 പേര്‍ ഉപയോഗിക്കുന്ന റോഡ് 12 ലക്ഷം രൂപ ചെലവില്‍ ഇന്റര്‍ലോക്ക് പാകി പണി പൂര്‍ത്തിയാക്കാന്‍ പണം അനുവദിക്കുകയായിരുന്നു. പണം അനുവദിച്ച് പണിയും തുടങ്ങിയതിന് പിന്നാലെയായിരുന്നു കൗണ്‍സിലര്‍ പ്രദേശവാസികളോട് പണം ആവശ്യപ്പെട്ടത്.

റോഡ് പോകുന്ന വഴിയിലെ ഒരു ഭൂമിയുടെ ഉടമ എന്ന വ്യാജേന റിപ്പോര്‍ട്ടര്‍ കൗണ്‍സിലറെ ബന്ധപ്പെട്ടപ്പോള്‍ കൈക്കൂലിക്കാര്യം രാജേന്ദ്രന്‍ സ്ഥിരീകരിക്കുകയും തങ്ങളോടും പണം ആവശ്യപ്പെടുന്ന സ്ഥിതിയായിരുന്നു. പണി നടക്കുന്ന റോഡില്‍ വെച്ച് തങ്ങളുടെ കയ്യില്‍ നിന്ന് 5,000 രൂപ കൈക്കൂലിയായി കൗണ്‍സിലര്‍ വാങ്ങുന്നത് തങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി.

Content Highlights: money passed for road maintenance in Thiruvananthapuram Corporation, councilor asks locals for Rs 1 lakh as commission

dot image
To advertise here,contact us
dot image