വെള്ളാപ്പള്ളിക്ക് പിന്നില്‍ പിണറായി വിജയന്‍, ഖുര്‍ആനെ രാഷ്ട്രീയവുമായി കലര്‍ത്തരുത്, ജലീലിന് ഭ്രാന്ത്; അന്‍വര്‍

'കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിട്ട് എന്ത് ചുക്കാണ് നാടിന് വേണ്ടി ചെയ്തത്. എന്നിട്ട് ഇപ്പോള്‍ ഖുറാനുമായി നടക്കുകയാണ്.'

വെള്ളാപ്പള്ളിക്ക് പിന്നില്‍ പിണറായി വിജയന്‍, ഖുര്‍ആനെ രാഷ്ട്രീയവുമായി കലര്‍ത്തരുത്, ജലീലിന് ഭ്രാന്ത്; അന്‍വര്‍
dot image

മലപ്പുറം: നിലമ്പൂരില്‍ വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. വെള്ളാപ്പള്ളി പറയുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അന്‍വര്‍ ആരോപിച്ചു. മൂന്നാം തവണയും പിണറായി വരും എന്ന് പറയുന്നത് വെള്ളാപ്പള്ളി നടേശനാണ്. കെ ടി ജലീല്‍ മാത്രമാണ് വെള്ളാപ്പള്ളിയെ പിന്തുണച്ചു രംഗത്തു വന്നത്. വെള്ളാപ്പള്ളിയെ ന്യായീകരിച്ചത് കെ ടി ജലീലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് വര്‍ഗ്ഗീയതയല്ല എന്ന് ഖുര്‍ആന്‍ പിടിച്ചു പറയാന്‍ ജലീലിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ വൃത്തികെട്ട പ്രസ്താവന നടത്തുമ്പോള്‍ ഖുര്‍ആന്‍ കൂട്ട് പിടിക്കരുത്. തവനൂരില്‍ വേണമെങ്കില്‍ ജലീല്‍ മത്സരിക്കട്ടെ. അതിന് വേണ്ടി ഇങ്ങനെ ഒന്നും കാട്ടി കൂട്ടേണ്ടതില്ല. കുറച്ചു കാലം ജലീല്‍ തന്റെ കൂടെയും ഉണ്ടായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

വെള്ളാപ്പള്ളി മുസ്ലിം സമുദായത്തെ കുറിച്ച് പറഞ്ഞത് ലീഗിനെതിരെ പറഞ്ഞത് ആണെന്നാണ് കെ ടി ജലീല്‍ പറഞ്ഞത്. വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ ആദ്യം എവിടെയും ലീഗ് എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല. കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിട്ട് എന്ത് ചുക്കാണ് നാടിന് വേണ്ടി ചെയ്തത്. എന്നിട്ട് ഇപ്പോള്‍ ഖുറാനുമായി നടക്കുകയാണ്. ഇതിലും വലിയ വഷളത്തരം വേറെ ഉണ്ടോ. ഖുര്‍ആനുമായി നടക്കുന്നത് ഭരണഘടന ലംഘനമാണ്. ഖുര്‍ആനെ രാഷ്ട്രീയവുമായി കലര്‍ത്തുന്നത് ശരിയല്ല. ജലീലിന് ഭ്രാന്താണെന്നും അന്‍വര്‍ പറഞ്ഞു.

കെ ടി ജലീല്‍ ലീഗുകാര്‍ ഉടുത്തതും ഉടുക്കാത്തതുമായ തുണിയുമായി നടക്കുകയാണ്. മലബാറില്‍ വികസന പ്രശ്‌നമുണ്ട്. ജില്ലാ വിഭജനത്തെ കുറിച്ച് എന്താണ് ജലീലിന്റെ അഭിപ്രായം. പൊതുമരാമത്ത് വകുപ്പ് മന്ത്രി അറ്റകുറ്റപ്പണി മന്ത്രിയായി മാറി. ഫറോക്ക് പാലം ഉദാഹരണമാണെന്നും അന്‍വര്‍ പറഞ്ഞു.

ബഹാഉദ്ധീന്‍ നദ്‌വിയെ കുറിച്ച് സിപിഐഎം പറയുന്നത് കേട്ട് ഞെട്ടിപ്പോയി. ഒരു പണ്ഡിതനെ പെണ്ണ് പിടിയന്‍ ആണെന്നാണ് പറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു. ഒറ്റത്തിരിഞ്ഞു അക്രമിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:p v anvar against kt aleel

dot image
To advertise here,contact us
dot image