42 ലക്ഷം രൂപ മുടക്കി 82 ബസുകളിലായി 3000 വയോജനങ്ങള്‍ മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക്; കൊണ്ടുവരുന്നതോ നഗരസഭ

എല്ലാ ചെലവുകളും നഗരസഭയാണ് വഹിക്കുന്നത്.

42 ലക്ഷം രൂപ മുടക്കി 82 ബസുകളിലായി 3000 വയോജനങ്ങള്‍ മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക്; കൊണ്ടുവരുന്നതോ നഗരസഭ
dot image

മലപ്പുറം: വയനാട് കാണുന്നതിനായി മലപ്പുറത്ത് നിന്ന് 3000 വയോജനങ്ങളെത്തും. ഒക്ടോബര്‍ ഏഴിനാണ് മലപ്പുറം നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക് പുറപ്പെടുക. ഏറ്റവും വലിയ സൗജന്യ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെയാണ് നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക് പുറപ്പെടുക.

82 ബസുകളിലായി രാവിലെ 6.30ക്കാണ് കോട്ടക്കുന്നില്‍ നിന്ന് ബസുകള്‍ പുറപ്പെടുക. മലപ്പുറം നഗരസഭയുടെ വയോജന സൗഹൃദ നഗരം പദ്ധതിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്രക്ക് കലക്ടര്‍ അദ്ധ്യക്ഷനായ ഇന്നവേറ്റീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യാത്ര നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നത്.

എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മലപ്പുറം നഗരസഭയിലെ 60 വയസ്സ് പൂര്‍ത്തിയായ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന മുഴുവന്‍ വയോജനങ്ങളും യാത്രയിലുണ്ടാകും. 40 ഡിവിഷനുകളില്‍ നിന്നായി 3000 പേരെങ്കിലും യാത്രയില്‍ ഉണ്ടാകുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്. ഓരോ വാര്‍ഡംഗങ്ങളുടെയും നേതൃത്വത്തിലാണ് യാത്രികരെ കണ്ടെത്തിയത്. അവര്‍ക്കുള്ള യാത്ര ചെലവ്‌ ഭക്ഷണം, ആവശ്യമെങ്കില്‍ ചികിത്സ തുടങ്ങി എല്ലാ ചെലവുകളും നഗരസഭയാണ് വഹിക്കുന്നത്.

Content Highlights: 3000 senior citizens go on a recreational trip from Malappuram to Wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us