ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം

ജസ്പ്രീത് ബുംറയുടെ ക്യാച്ചിലാണ് അയൂബ് പുറത്തായത് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം

ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം
dot image

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഹാര്‍ദിക് ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉണ്ടാകുമ്പോഴാണ് അയൂബ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്. ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് അയൂബ് റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറുന്നത്. ഒമാനെതിരായ പാകിസ്താന്റെ മത്സരത്തിലും അയൂബ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് നിറയുന്നത്.

ഇത്തവണ പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ തുറുപ്പുചീട്ടായി ഉയര്‍ത്തിക്കാട്ടിയ യുവതാരമാണ് സയിം അയൂബ്. ഇന്ത്യയുടെ പേസ് കുന്തമുനയായി ജസ്പ്രീത് ബുംറയ്ക്കെതിരെ ഒരോവറിലെ ആറ് പന്തിലും സിക്സര്‍ പായിക്കാന്‍ കഴിവുള്ള താരമാണ് സയിം എന്നും പാക് മുന്‍ താരം തന്‍വീര്‍ അഹമ്മദ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ആരാധകര്‍ ട്രോളുകളും പരിഹാസവുമായി എത്തുന്നത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ അയൂബിന് മടങ്ങേണ്ടിവന്നിരുന്നു. ജസ്പ്രീത് ബുംറയുടെ ക്യാച്ചിലാണ് അയൂബ് പുറത്തായത് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ബുംറയെ തല്ലിപ്പറത്തുമെന്ന് പറഞ്ഞെത്തിയ അയൂബിന് ബുംറയുടെ ഓവര്‍ വരെയെങ്കിലും പിടിച്ചുനില്‍ക്കാമായിരുന്നെന്നും ആരാധകര്‍ പറയുന്നു.

Content Highlights: Pakistan's Saim Ayub Aagain gets Trolls After gets out for golden duck against India in Asia Cup

dot image
To advertise here,contact us
dot image