ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ബിജെപിയിൽ പ്രതിഷേധം; നാഷണൽ കൗൺസിൽ അംഗം ബാഹുലേയൻ രാജിവെച്ചു

എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍

ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ബിജെപിയിൽ പ്രതിഷേധം; നാഷണൽ കൗൺസിൽ അംഗം ബാഹുലേയൻ രാജിവെച്ചു
dot image

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി. നാഷണല്‍ കൗണ്‍സില്‍ അംഗം കെ എ ബാഹുലേയന്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം. എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍.

'ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇങ്ങനെയല്ലല്ലോ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടി പി സെന്‍കുമാറും സമാന വിഷയത്തില്‍ നേതൃത്വത്തിന് എതിരെ രംഗത്ത് വന്നിരുന്നു.

ഒബിസി മോര്‍ച്ചയെ പരിപാടി നടത്താന്‍ എന്തിന് ഏല്‍പ്പിച്ചുവെന്ന ചോദ്യമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സെന്‍കുമാര്‍ ഉന്നയിച്ചത്. ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്നും ഒബിസി മോര്‍ച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു. നാം ഒരു വര്‍ഗത്തിൻ്റെ മാത്രം ആളല്ലെന്നും നാം ജാതി ഭേദം വിട്ട് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് ഗുരുദേവന്‍ അരുളി ചെയ്തതാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് അത് നിങ്ങള്‍ക്കിപ്പോഴും അറിയില്ലേ എന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.

Content Highlights: National Council member resigned from BJP due to Sree Narayana Guru birth anniversary row

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us