'ശബരിമലയുടെയും ഹിന്ദുക്കളുടെയും പേരില്‍ നടത്തുന്നത് രാഷ്ട്രീയ പരിപാടി'; ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹര്‍ജി

സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുന്നത്.

'ശബരിമലയുടെയും ഹിന്ദുക്കളുടെയും പേരില്‍ നടത്തുന്നത് രാഷ്ട്രീയ പരിപാടി'; ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹര്‍ജി
dot image

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല തീര്‍ത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരില്‍ സെപ്റ്റംബര്‍ 20ന് നടത്തുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപിച്ച് ഹൈന്ദവീയം ഫൗണ്ടേഷന്‍ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.

രാഷ്ട്രീയപരിപാടിക്ക് ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ചെലവിടുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹിന്ദുമത തത്വങ്ങളില്‍പെട്ട 'തത്വമസി'യുടെ പ്രചാരണത്തിനെതിരെ പേരില്‍ സര്‍ക്കാര്‍ പണം ചെലവിടുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

Content Highlights: Petition against global Ayyappa Sangamam

dot image
To advertise here,contact us
dot image