ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി, ബി പി സാധാരണ നിലയിലേക്ക് എത്തി; രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെ ഐസിയുവിലാണ് രാജേഷ് കേശവ് തുടരുന്നത്

ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി, ബി പി സാധാരണ നിലയിലേക്ക് എത്തി; രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
dot image

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. രാജേഷ് കേശവിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബി പി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്‌ഷോർ ആശുപത്രി അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.

നിലവിൽ ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെ ഐസിയുവിലാണ് രാജേഷ് തുടരുന്നത്. അതേസമയം ന്യൂറോവിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം 47 കാരനായ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഡിസ്‌നി, സ്റ്റാർ, സൺ, സീ നെറ്റ്വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും രാജേഷ് ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. നീന. ഹോട്ടൽ കാലിഫോർണിയ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലും രാജേഷ് കേശവ് വേഷമിട്ടിട്ടുണ്ട്.

Content Highlights: Rajesh Keshav Health udation; showing light improvement in health condition

dot image
To advertise here,contact us
dot image