
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ആരോപണമാണ് രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെയും രൂക്ഷവിമര്‍ശനമാണ് ശിവന്‍കുട്ടി നടത്തിയത്.
രാഹുല്‍ പഠിച്ചത് ഷാഫി പറമ്പിലിന്റെ സ്‌കൂളിലാണ്. ഷാഫി ആണ് ഹെഡ്മാസ്റ്റര്‍. ഷാഫി ഒരക്ഷരം പറഞ്ഞിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് രാഹുല്‍ അപമാനം. അസംബ്ലിയില്‍ തരംതാണ പ്രസംഗം ആണ് രാഹുലിന്റേത്. ട്രാന്‍സ്‌ജെന്‍ഡറിന് പോലും ജീവിക്കാന്‍ കഴിയുന്നില്ല. രാഹുലിന്റെ രാജി കെപിസിസി പ്രസിഡന്റ് ആവശ്യപ്പെടണം. സരിത രോഗം ബാധിച്ച് ചികിത്സയിലാണ്. അവര്‍ക്ക് ആശുപത്രി ചെലവെങ്കിലും കോണ്‍ഗ്രസ് നല്‍കണമെന്നും ശിവന്‍കുട്ടിവ പറഞ്ഞു.
വെളിപ്പെടുത്തല്‍ നടത്തിയവര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേയെന്ന വി കെ ശ്രീകണ്ഠന്‍ എംപിയുടെ പ്രതികരണത്തോടും ശിവന്‍കുട്ടി പ്രതികരിച്ചു. മന്ത്രിമാരുടെ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെ. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
പാലക്കാട് ബോംബ് കണ്ടെത്തിയ സകൂള്‍ ആര്‍എസ്എസിന്റെ ക്യാമ്പ് നടത്തുന്ന സ്‌കൂളാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ആര്‍എസ്എസിനെ സംശയിക്കണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കുഴിച്ചിട്ടതാവാം. ഗവണ്‍മെന്റ് നല്‍കിയ എന്‍ഒസി പിന്‍വലിക്കാതിരിക്കാന്‍ കാരണമുണ്ടോ എന്ന് സ്‌കൂള്‍ വിശദീകരിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: V Sivankutty demands that Rahul Mamkoottathil resign from his position as MLA