സിപിഐയ്ക്ക് പത്തനംതിട്ടയിൽ പുതിയ നേതൃത്വം; ചിറ്റയം ഗോപകുമാര്‍ ജില്ലാ സെക്രട്ടറി

സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കുമെന്ന് ചിറ്റയം ഗോപകുമാർ

dot image

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സമവായം എന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തത്. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറാണ് ചിറ്റയം ഗോപകുമാര്‍. അതിനിടെ മുന്‍പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി.

ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കും സഖാക്കള്‍ക്കും ചിറ്റയം ഗോപകുമാര്‍ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. ഭാരിച്ച ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുമെന്നും ചിറ്റയം പറഞ്ഞു.

അതിനിടെ മുന്‍പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി. ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് എ പി ജയന്‍ പറഞ്ഞു. ആകസ്മികമായാണ് സംഘടനാ രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായത്. മനസ്സില്‍ ഏറെ വിഷമം ഉണ്ടായിരുന്നു. പാര്‍ട്ടി തന്റെ വിഷമം മനസ്സിലാക്കി. ചിറ്റയം ഗോപകുമാര്‍ ജില്ലാ സെക്രട്ടറിയായതില്‍ സന്തോഷമുണ്ട്. എല്ലാ കാലവും ഒരാള്‍ക്ക് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി ഇരിക്കാന്‍ കഴിയില്ല. മൂന്ന് പ്രാവശ്യം താന്‍ ജില്ലാ സെക്രട്ടറിയായിരുന്നുവെന്നും എ പി ജയന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സിപിഐയില്‍ വിഭാഗീയതയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ സമ്മേളനങ്ങളെല്ലാം ഐക്യത്തോടെ നടന്നു. വിഭാഗീയത ഉണ്ടെന്ന് പ്രചാരണം ഉണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Content Highlights- Chittayam gopakumar elected as new district secretary for cpi in pathanamthitta

dot image
To advertise here,contact us
dot image