ആശ സമരം ആറ് മാസം പിന്നിട്ടു; 'കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ തുക വാങ്ങി നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട്'

തങ്ങള്‍ക്ക് പല ആനുകൂല്യങ്ങളുണ്ടെന്ന് ആശമാര്‍ക്ക് പോലും അറിയില്ലെന്ന് കെഎഎച്ച്ഡബ്ലുഎ വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.

dot image

തിരുവനന്തപുരം: കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്നലെ ആറ് മാസം പൂര്‍ത്തിയാക്കിയതായി കെഎഡബ്ല്യൂഎ ജനറല്‍ സെക്രട്ടറി എം എ ബിന്ദു. ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവയില്‍ ഇപ്പോളും തീരുമാനമായില്ലെന്നും കേന്ദ്രം വര്‍ധിപ്പിച്ചാല്‍ സമാധാനമെന്നും ബിന്ദു വ്യക്തമാക്കി. കേന്ദ്രം 1500 രൂപ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും വിരമിക്കല്‍ ആനുകൂല്യം 50,000 രൂപ നല്‍കാനും തീരുമാനമായി, എന്നാല്‍ അത് അറിയില്ല എന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത് എന്നും എം എ ബിന്ദു ആരോപിച്ചു.

കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ തുക വാങ്ങി നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട് എന്നണ് ബിന്ദു വ്യക്തമാക്കുന്നത്. സമരം ഒത്തുതീര്‍ക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്, എന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് ബിന്ദു പറയുന്നത്. ഈ മാസം 20ന് എന്‍എച്ച്എം ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഓണറേറിയം വര്‍ധിപ്പിക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുക എന്നും എം എ ബിന്ദു കൂട്ടിച്ചേര്‍ത്തു.

അതേസമയം, തങ്ങള്‍ക്ക് പല ആനുകൂല്യങ്ങളുണ്ടെന്ന് ആശമാര്‍ക്ക് പോലും അറിയില്ലെന്ന് കെഎഎച്ച്ഡബ്ലുഎ വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. 10 വര്‍ഷമോ അതില്‍ കൂടുതലോ സേവനമുള്ളവര്‍ക്ക് പിരിഞ്ഞ് പോകുമ്പോള്‍ ഇരുപതിനായിരം രൂപ നല്‍കണം എന്നത് 2018ല്‍ നിലവില്‍ വന്ന ഉത്തരവാണെന്നും എന്നാല്‍ ഇന്ന് വരെ ആ തുക ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും മിനി വ്യക്തമാക്കി. ഇരുപതിനായിരം എന്നത് ഇപ്പോള്‍ അന്‍പതിനായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്, 3000 പെന്‍ഷന്‍ സ്‌കീമും നിലവിലുണ്ട്, ഇതെല്ലാം സമരത്തിന്റെ വിജയമാണെന്നും മിനി കൂട്ടിച്ചേര്‍ത്തു.

Content Highlight; KAHWA General Secretary M.A. Bindu Criticizes Government

dot image
To advertise here,contact us
dot image