
കൊല്ലം: മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛൻ്റെ ക്രൂരത. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുഞ്ഞിൻ്റെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിന്റെ പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.
Content Highlights: child's leg was burned with an iron box by father