
നേരത്തെ അത്താഴം കഴിക്കുന്നത് ശരീരത്തിന് ആരോഗ്യപ്രദമാണെന്ന് മുന്‍പേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആയുര്‍വേദം പറയുന്നതനുസരിച്ച് അത്താഴം 8 മണിക്ക് മുന്‍പ് കഴിക്കണം. എന്നാല്‍ നമ്മുടെ നാട്ടിലെ ദിനചര്യകളുടെ രീതികള്‍ അനുസരിച്ച് രാത്രി വൈകി ഉള്ള ചായ, യാത്ര, ടിവി കാണല്‍ എന്നിവയൊക്കെ കഴിയുമ്പോള്‍ നേരത്തെ അത്താഴം കഴിക്കുന്നത് സാധ്യമല്ലാത്ത കാര്യമാണ്. അത്രയും നേരത്തെ അത്താഴം കഴിക്കുന്നത് നമ്മുടെ ആളുകളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഒരാഴ്ചത്തേക്ക് അത്താഴം രാത്രി 8 മണിക്ക് കഴിച്ച് നോക്കൂ.നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന വ്യത്യാസം അനുഭവിച്ചറിയാം.
ഉറക്കം മെച്ചപ്പെടും
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോഴാണ് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ കഴിയാതെ വരുന്നതും വീണ്ടും ക്ഷീണം ഉണ്ടാവുകയും ചെയ്യുന്നത്. എന്നാല്‍ നേരത്തെ അത്താഴം കഴിച്ച് നോക്കൂ. നിങ്ങള്‍ക്ക് വേഗത്തിലും കൂടുതല്‍ സമയവും ഉറങ്ങാന്‍ സാധിക്കുകയും ഉണരുമ്പോള്‍ ഭാരം കുറഞ്ഞതായി തോന്നുകയും ചെയ്യും. ഭാരം കുറഞ്ഞ വയറ് എന്നാല്‍ ശാന്തമായതും വിശ്രമം ലഭിച്ചതുമായ മനസ് എന്നുകൂടിയാണ് അര്‍ഥമാക്കുന്നത്.
വീര്‍പ്പുമുട്ടി രാവിലെ എഴുന്നേല്‍ക്കേണ്ടതില്ല
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വയറ് വീര്‍ത്തതായി അനുഭവപ്പെടാറുണ്ടോ. അതിന് കാരണം ദഹന വ്യവസ്ഥയ്ക്ക് രാത്രി മതിയായ സമയം ലഭിക്കാത്തതാണ്. രാത്രി വൈകിയുള്ള ലഘുഭക്ഷണവും അത്താഴശീലവും മാറ്റിവച്ച് അത്താഴം നേരത്തെ കഴിക്കുന്നത് ശീലമാക്കാം.
വിശപ്പ് തിരിച്ചുവരും
വിശപ്പില്ലായ്മ നിങ്ങള്‍ക്ക് ഒരു പ്രശ്‌നമായി തോന്നാറുണ്ടോ. അതിന് കാരണം വൈകിയുള്ള ഭക്ഷണം കഴിക്കലാണ്. രാത്രി നേരത്തെ അത്താഴം കഴിക്കുന്നത് വിശപ്പിനെ തിരികെ കൊണ്ടുവരികയും, പുതിയ തുടക്കമായി പ്രഭാതം അനുഭവപ്പെടുകയും ചെയ്യും.
ചര്‍മ്മം തിളങ്ങും
രാത്രിയില്‍ ദഹനഭാരം കുറയുന്നത് മികച്ച ഡീ ടോക്‌സിക് ചക്രങ്ങള്‍ ഉണ്ടാക്കും. ഇത് കൂടുതല്‍ വ്യക്തവും ഉന്മേഷദായകവുമായ ചര്‍മം നല്‍കുന്നു.
Content Highlights :Eat dinner at 8pm for a week straight, and you'll definitely see these changes in your body