
ആലപ്പുഴ: ആലപ്പുഴ മാവേലിക്കര കീച്ചേരി കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ സ്പാൻ ഇളകി വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ത്രിക്കുന്നപ്പുഴ സ്വദേശി ബിനു കല്ലുമല, രാഘവ് കാർത്തിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏഴ് തൊഴിലാളികളായിരുന്നു പാല നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. വാർക്കുന്നതിനിടെയാണ് അപകടം.
അച്ചൻകോവിലാറിന് കുറുകെ ചെന്നിത്തല ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ തട്ടാണ് തകർന്ന് നദിയിൽ വീണത്. അതേ സമയം, പാലം നിർമ്മാണത്തിൽ ആവശ്യമായ സുരക്ഷ എടുത്തിരുന്നോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ റിപ്പോർട്ടിനോട് വ്യക്തമാക്കി.
Content Highlights: Beam collapsed during bridge construction in Alappuzha; Bodies of two workers found