
കണ്ണൂർ: കണ്ണൂരിലെ ജനകീയ ഡോക്ടർ എ കെ രൈരു ഗോപാൽ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വെച്ചാണ് അന്ത്യം. രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം വാങ്ങിയായിരുന്നു ചികിത്സ. ഇതിനാൽ രണ്ടുരൂപ ഡോക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. 50 വർഷത്തിനിടെ 18 ലക്ഷം രോഗികളെ ചികിത്സിച്ചിട്ടുണ്ട്.
Content Higthlights: 2 rupees doctor rairu gopal passed away