ടൂറിസം പുനരുജ്ജീവിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും; പരാതികൾ പരിശോധിച്ച് നടപടിയെന്ന് മന്ത്രി റിയാസിൻ്റെ ഉറപ്പ്

ടൂറിസം മേഖലയിൽ പരമാവധി തൊഴിലുറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു

dot image

കൽപറ്റ: ടൂറിസം പുനരുജ്ജീവിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരുവർഷം തികയുന്ന ദിവസം സ്ഥലം സന്ദർശിച്ചുകൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുനരധിവാസ പദ്ധതി പൂർത്തിയാകുന്നതോടെ സാധ്യതകൾ തെളിയുമെന്നും ടൂറിസം മേഖലയിൽ പരമാവധി തൊഴിലുറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

അന്നത്തേത് വല്ലാത്ത അനുഭവമാണ്. മനുഷ്യർക്കും മൃഗങ്ങൾക്കുമടക്കം ആ ദിവസങ്ങൾ അങ്ങനെതന്നെയായിരുന്നു. പരാതികളെല്ലാം പരിശോധിച്ച് നടപടിയുണ്ടാകുമെന്നും റിപ്പോർട്ടറിലൂടെ മന്ത്രി ഉറപ്പ് നൽകി.

2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ​​ഗ്രാമത്തെ തകർത്തെറിഞ്ഞു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

Content Highlights: minister riyas on tourism in mundakkai

dot image
To advertise here,contact us
dot image