'കോസ്‌മോപൊളിറ്റന്‍'; കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി തരൂരിനെ പുകഴ്ത്തി ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്‍

ശശി തരൂര്‍ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് വരേണ്ടയാളാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു

dot image

കൊച്ചി: കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ശശി തരൂര്‍ എംപിയെ പുകഴ്ത്തി ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്‍. ശശി തരൂര്‍ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് വരേണ്ടയാളാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ശശി തരൂര്‍ 'കോസ്‌മോപൊളിറ്റന്‍' ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രതികരണം. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി പരിപാടിയിലാണ് സഭാ അധ്യക്ഷന്മാരുടെ പ്രശംസ. പരിപാടിയിലെ മുഖ്യപ്രഭാഷകന്‍ ആയിരുന്നു ശശി തരൂര്‍.

അതേസമയം പാലാ അതിരൂപതയെ പുകഴ്ത്തി ശശി തരൂരും രംഗത്തെത്തി. മതങ്ങളുടെ സ്വീകാര്യത രാഷ്ട്രീയ നേതാക്കള്‍ ഉറപ്പുവരുത്തണമെന്ന് തരൂര്‍ പറഞ്ഞു. പാരമ്പര്യത്തിന്റെ പ്രതീകാത്മക സ്ഥലമാണ് പാലയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം സിഎസ്‌ഐ മധ്യകേരള മഹായിടവക ദിനാഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തതും ശശി തരൂര്‍ ആയിരുന്നു. മനുഷ്യ സമൂഹത്തെ സഹോദരങ്ങളായി കണ്ട് പ്രവര്‍ത്തിക്കാന്‍ കേരളജനതയെ പഠിപ്പിച്ച സിഎംഎസ് മിഷനറിമാരുടെ പ്രവര്‍ത്തനം മറക്കാനാവാത്തതാണെന്ന് ശശി തരൂര്‍ പ്രശംസിച്ചിരുന്നു.

Content Highlights: Christian church leaders praise Shashi Tharoor

dot image
To advertise here,contact us
dot image