വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

പതിനഞ്ച് ദിവസം പൂര്‍ണ്ണവിശ്രമം വേണം

dot image

തൃശ്ശൂര്‍: വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

അന്തരിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. പതിനഞ്ച് ദിവസം പൂര്‍ണ്ണവിശ്രമം വേണം. ഹാളിലേക്ക് എംഎല്‍എ കടന്നതോടെ തെന്നിവീഴുകയായിരുന്നു.

കാലപ്പഴക്കമുള്ള എംഎല്‍എയുടെ ഓടിട്ട വീട് ജപ്തി ഭീഷണിയിലുമാണ്. കാരമുക്ക് സഹകരണ ബാങ്കില്‍ നിന്നും പത്ത് വര്‍ഷം മുന്‍പ് ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്.

സിപിഐ നേതാവായ മുകുന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐ പാര്‍ട്ടി സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോന്ന സി സി മുകുന്ദന്‍ ചില പാര്‍ട്ടി നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ഇറങ്ങിപ്പോക്ക്.

Content Highlights: MLA CC Mukundan injured after slipping inside house

dot image
To advertise here,contact us
dot image